ശബ്ദരേഖ കെട്ടുകഥ, ജയരാജ് കൈമളിനെ അറിയില്ല; അടൂര്‍ പ്രകാശ്


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന ബിജെപി സംസ്ഥാന നേതാവിന്റെ ആരോപണം തള്ളി അടൂര്‍ പ്രകാശ്. പുറത്തുവന്ന ശബ്ദരേഖ കെട്ടുകഥയാണെന്നും തനിക്ക് ജയരാജ് കൈമളിനെ അറിയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റെ വെളിപ്പെടുത്തല്‍.

2019ല്‍ കള്ളവോട്ട് പ്രശ്‌നം ഉന്നയിച്ചത് താന്‍ ആണ്. ധൈര്യത്തോടെ എവിടെയും അത് പറയും. ഇതിന് ബിജെപി നേതാവുമായി ഒരു ബന്ധവും ഇല്ല. കൂട്ട് കച്ചവടത്തിന്റെ ഭാഗമായി കെട്ടുകഥ ഉണ്ടാക്കി അടൂര്‍ പ്രകാശിനെ പെടുത്താം എന്ന് കരുതേണ്ട. ജയരാജ് കൈമളിനെ തനിക്ക് അറിയില്ല. തനിക്ക് ഒരു ജയരാജനെയെ അറിയൂ, അത് ഇപി ജയരാജനാണെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.

article-image

adsadsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed