കണ്ണൂർ സർവ്വകലാശാല സെനറ്റില്‍ രാഷ്ട്രീയ നേതാക്കളെ തിരുകിക്കയറ്റി; ഗവര്‍ണര്‍ക്കെതിരെ SFI


കണ്ണൂർ സർവ്വകലാശാല സെനറ്റിലേക്ക് സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്ത 14 പേരുകളിൽ 12 പേരുകൾ ഗവർണർ തള്ളി. കഥാകൃത്ത് ടി. പത്മനാഭനെയും ഗവേഷക വിദ്യാർഥി ആയിഷ ഫിദയെയും മാത്രമാണ് സിൻഡിക്കേറ്റ് പട്ടികയിൽ നിന്ന് നിലനിർത്തിയത്. പകരം ഗവർണർ കൂട്ടിച്ചേർത്തത് ആർഎസ്എസ് - കോൺഗ്രസ് നേതാക്കളെയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. മാനദണ്ഡം മറികടന്ന് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ വിഭാഗത്തിൽ ഗവർണർ എൽപി സ്കൂൾ ഹെഡ്മാസ്റ്ററെ ശുപാർശ ചെയ്തതായും എസ്എഫ്ഐ ആരോപിക്കുന്നു.

ഗവർണർ ശുപാർശ ചെയ്തവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെനറ്റ് യോഗം ചേരാൻ അനുവദിക്കില്ലെന്നാണ് എസ്എഫ്ഐ നിലപാട്. ഗവർണറുടെ നടപടി ചോദ്യം ചെയ്തു കോടതിയെ സമീപിക്കാനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ഇടത് അധ്യാപക - വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സർവ്വകലാശാലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

article-image

dsvsdsdsdsdsds

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed