അന്തിമ വോട്ടര്‍പട്ടിക നാളെ; 53,229 പേര്‍ പട്ടികയ്ക്ക് പുറത്ത്


ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (SIR) ഭാഗമായുള്ള അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരും വിദേശ പൗരത്വം സ്വീകരിച്ചവരും ഉൾപ്പെടെ 53,229 പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. ഇതിൽ 1.38 കോടി സ്ത്രീകളും 1.31 കോടി പുരുഷന്മാരും 277 ട്രാന്‍സ്‌ജെന്‍ഡറുകളും ഉൾപ്പെടുന്നു. 4.24 ലക്ഷം പുതിയ വോട്ടർമാരെ പട്ടികയിൽ പുതുതായി ചേർത്തിട്ടുണ്ട്. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിന്മേലുള്ള പരാതികളും ഹിയറിംഗും പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

article-image

aaASSDASASA

You might also like

  • Lulu Exchange
  • Straight Forward

Most Viewed