ബ്ഹറൈൻ പ്രതിഭ സാഹിത്യവേദി കുഞ്ഞുണ്ണിമാഷ് അനുസ്മരണം സംഘടിപ്പിച്ചു


കവി കുഞ്ഞുണ്ണിമാഷ് അനുസ്മരണം ബ്ഹറൈൻ പ്രതിഭ സാഹിത്യവേദി സംഘടിപ്പിച്ചു. സാഹിത്യ വേദി ജോയൻ്റ് കൺവീനർ ധന്യ വയനാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ സാഹിത്യ വേദി കൺവീനവർ സുരേഷ് വേണാട്ട് അധ്യക്ഷത വഹിച്ചു. കുഞ്ഞുണ്ണിമാഷ് അനുസ്മരണം ഋഷിത മഹേഷും, കുഞ്ഞുണ്ണി മാഷ് വരികളുടെ വിശകലനം ഇന്ത്യൻ സ്ക്കുൾ അധ്യാപിക ശ്രീജാദാസും നടത്തി. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ പരിപാടിക്ക് ആശംസകൾ നേർന്നു. സാഹിത്യവേദി എക്സിക്യൂട്ടീവ് അംഗം സുരേഷ് വീരച്ചേരി നന്ദി അറിയിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

 പ്രതിഭയുടെ വിവിധ  യൂണിറ്റുകളിലെ 15 കുട്ടികൾ കുഞ്ഞുണ്ണി കവിതകൾ ആലപിച്ചു. പരിപാടിയിൽ രാജേഷ് കോട്ടയം, പവിത്രൻ പാലേരി എന്നിവർ സ്വന്തം രചനകൾ അവതരിപ്പിച്ചു.   വത്സരാജ് പുസ്തക പരിചയം നടത്തി. മുഹറഖ്  മേഖല അവതരിപ്പിച്ച  ജമീലന്റെ കോഴി എന്ന സ്കിറ്റും, റിഫാ മേഖലയുടെ  കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന സ്കിറ്റും അരങ്ങേറി. 

article-image

ghfghfghfgh

You might also like

  • Straight Forward

Most Viewed