സീടാക്സി സർവിസ് വ്യാപിപ്പിക്കാനൊരുങ്ങി ടൂറിസം മന്ത്രാലയം

രാജ്യത്തെ പ്രമുഖ വിനോസഞ്ചാരകേന്ദ്രങ്ങളെയും വ്യാപാരകേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിൽ സീ ടാക്സി പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കവുമായി ബഹ്റൈൻ ടൂറിസം മന്ത്രാലയം. ബഹ്‌റൈൻ നാഷനൽ മ്യൂസിയം, ദി അവന്യൂസ് ബഹ്‌റൈൻ, ബഹ്‌റൈൻ ബേ, അൽ ഫാത്തി കോർണിഷ് തുടങ്ങിയ സ്ഥലങ്ങളെയാണ് ഇതുവഴി ബന്ധിപ്പിക്കുക. ഇതിന്റെ ആദ്യഘട്ടം ഈ വർഷം അവസാനം ആരംഭിക്കും. ഭാവിയിൽ മറ്റ് ഗവർണറേറ്റുകളിലെ സ്ഥലങ്ങളെ കൂടി ഉൾപ്പെടുത്തും.
ദ അവന്യൂസ് മാളിനും ഫോർ സീസൺസ് ഹോട്ടൽ ബഹ്‌റൈൻ ബേക്കും ഇടയിലാണ് ആദ്യമായി വാട്ടർ ടാക്‌സി സർവിസ് ആരംഭിച്ചത്. ഇതോടൊപ്പം അംവാജ് ദ്വീപുകളിലും അൽ ദാർ ദ്വീപുകളിലും രണ്ട് വീതവും സിത്ര കോസ്റ്റിലെ റീഫ് ഐലൻറ്, അൽ മറാസി, ബു മഹർ ഫോർട്ട്, ഖലീഫ ബിൻ സൽമാൻ പാർക്ക്, ബഹ്‌റൈൻ നാഷനൽ മ്യൂസിയം, അരാദ് ഫോർട്ട് എന്നിവിടങ്ങളിൽ ഓരോന്ന് വീതവും വാട്ടർ ടാക്സി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് കുറക്കാനും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും സീ ടാക്സി സെർവീസ് സഹായകരമാകുമെന്നാണ് കരുതുന്നത്.
dsvdfsdfsdfsdfs