സുഗതാഞ്ജലി കാവ്യാലാപനമത്സരത്തിന്റെ നാലാം പതിപ്പ് ജൂൺ അവസാന വാരത്തിൽ

മലയാളം മിഷൻ ആഗോളതലത്തിൽ പഠിതാക്കൾക്കായി നടത്തുന്ന സുഗതാഞ്ജലി കാവ്യാലാപനമത്സരത്തിന്റെ നാലാം പതിപ്പ് രണ്ട് ഘട്ടങ്ങളായി ജൂൺ അവസാന വാരത്തിൽ നടക്കുമെന്ന് ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. ചാപ്റ്റർ തല മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർ ആഗോളതല ഫൈനൽ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. സബ് ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴ കവിതകളും ജൂനിയർ വിഭാഗത്തിൽ ബലാമണിയമ്മ കവിതകളും സീനിയർ വിഭാഗത്തിൽ ഇടശ്ശേരി കവിതകളും ആസ്പദമാക്കിയാണ് മത്സരം. മത്സരാർഥികൾ കുറഞ്ഞത് 16 വരിയെങ്കിലും കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ്ഫുടതയോടെ മന:പാഠം ചൊല്ലണം. കൂടുതൽ വിവരങ്ങൾക്ക് 36045442 അല്ലെങ്കിൽ 38044694 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.
ംനംവന