ലക്ഷദ്വീപിൽ ടി.പി യൂസുഫ് എൻഡിഎ സ്ഥാനാർത്ഥി


ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ ടി.പി യൂസുഫ് എൻഡിഎ സ്ഥാനാർത്ഥി. എൻസിപി അജിത് പവാർ വിഭാഗത്തിലെ നേതാവാണ് യൂസുഫ്. നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. കോൺഗ്രസ് നേതാവ് മുഹമ്മദ് ഹംദുല്ല സയീദാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.

കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ഉൾപ്പെടെ സിറ്റിംഗ് എംപിമാരെ ഒഴിവാക്കി ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിക്ക് പകരം ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംസ്ഥാന മന്ത്രി തൗണോജം ബസന്ത കുമാർ സിങ്ങ് മത്സരിക്കും. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിൽ സിറ്റിംഗ് എംപിമാരായ മനോജ് രജോറിയ, ജസ്‌കൗർ മീണ എന്നിവരെ ഒഴിവാക്കി. കരൗളി-ധോൾപൂരിൽ ഇന്ദു ദേവി ജാതവും ദൗസയിൽ കനയ്യ ലാൽ മീണയുമാണ് ബിജെപി സ്ഥാനാർത്ഥികൾ.
543 അംഗ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഇതുവരെ 401 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

article-image

dsdfsvsdfsd

You might also like

  • Straight Forward

Most Viewed