പ്രതിഭ പാലറ്റ് സീസണ്‍ 4 മെയ് അവസാനവാരം

ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തില്‍ വർഷാവർഷമായി തുടർന്നുവരുന്ന ചിത്രരചന ക്യാംപ്, ചിത്രരചന മത്സരം, സമൂഹചിത്രരചന, വരകളുടെ എക്സിബിഷന്‍ എന്നിവ അടങ്ങിയ ‘പ്രതിഭ പാലറ്റ് സീസണ്‍ 4’, മെയ് അവസാനവാരം നടക്കും. ഇതുമായി ബന്ധപ്പെട്ട് നടന്ന സംഘാടക സമിതി രുപീകരണ യോഗത്തിൽ ജോയിന്റ് സെക്രട്ടറി മഹേഷ് കെ.വി. സ്വാഗതം പറഞ്ഞു.
ബിനു മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി. വി. നാരായണന്‍, പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവര്‍ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയര്‍മാന്‍ ആയി പി. ശ്രീജിത്തിനെയും ജനറല്‍ കണ്‍വീനര്‍ ആയി അഡ്വ. ജോയ് വെട്ടിയാടൻ, ജോയിന്റ് കണ്‍വീനര്‍മാരായി മഹേഷ് കെ.വി., നിഷ സതീഷ് എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു.
്ിുപി