സല്ലാഖിൽ പണി കഴിപ്പിച്ച പുതിയ പള്ളി ഉദ്ഘാടനം ചെയ്തു


സല്ലാഖിൽ പണി കഴിപ്പിച്ച പുതിയ പള്ളിയായ ശൈഖ ഫാതിമ ബിൻത് അഹ്മദ് ആൽ ഖലീഫ മസ്ജിദ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ ഖലീഫ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. സുന്നീ, ജഅ്ഫരീ ഔഖാഫുകൾക്ക് കീഴിൽ 32 പള്ളികൾ തുറക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശം നൽകിയതിന്‍റെ ഭാഗമായിട്ടായിരുന്നു ഈ പള്ളിയുടെ ഉദ്ഘാടനം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണസാരഥ്യത്തിന് കീഴിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ പണിയുന്നതിനും അതുവഴി ജനങ്ങൾക്ക് അവരുടെ പ്രദേശങ്ങളിൽ പ്രാർഥനകൾ നിർവഹിക്കുന്നതിനും സൗകര്യം ലഭിച്ചതായി മസ്ജിദ് ഉദ്ഘാടനം ചെയ്തുകൊണ്ട് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. 

പള്ളി പണിയുന്നതിന് ബഹ്റൈനിലെ സുമനസ്സുകളായ കുടുംബങ്ങളും വ്യക്തികളും മുന്നോട്ടുവരുന്നത് സന്തോഷകരമാണ്. പ്രദേശവാസികളുടെ ഇസ്ലാമിക, ധാർമിക ജീവിതം ഉറപ്പാക്കാൻ പള്ളികൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരിയും സന്നിഹിതനായിരുന്നു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed