ഖുർആൻ വിജ്ഞാന പരീക്ഷ; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു


ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയം നേടിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിശുദ്ധ ഖുർആനിലെ സൂറ: അൽ ഫാതിർ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. ശിഹാബുദ്ദീൻ ഇബ്നു ഹംസയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്നത്. ഖാലിദ്‌ ചോലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബഷീർ കാവിൽ, ഷൗക്കത്തലി കമ്പ്രാൻ, സുബൈദ‌ മുഹമ്മദലി, റുഖിയ ബഷീർ എന്നിവർ രണ്ടാം സ്ഥാനത്തിനും സൈഫുന്നിസ റഫീഖ്, കെ.വി. സുബൈദ, മർയം ബഷീർ, ലുബൈന ഷഫീഖ്, നസീറ ശംസുദ്ദീൻ, ഫദീല എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. 

ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ രക്ഷാധികാരി സുബൈർ എം.എം, ജനറൽ സെക്രട്ടറിസഈദ് റമദാൻ നദ് വി, സഹ രക്ഷാധികാരികളായ ജമാൽ നദ്‌ വി, സമീർ ഹസ്സൻ, യൂത്ത് ഇന്ത്യ പ്രസിഡന്‍റ് അജ്മൽ ശറഫുദ്ദീൻ, വനിത വിഭാഗം പ്രസിഡന്‍റ് സമീറ നൗഷാദ് തുടങ്ങിയവർ വിജയികൾക്കുളള സമ്മാനങ്ങൾ വിതരണം ചെയ്തു. ജാസിർ പി.പി, സക്കീർ ഹുസൈൻ, അലി അൽത്താഫ് തുടങ്ങിയവർ സംസാരിച്ചു.

article-image

dsfgv

You might also like

  • Lulu Exchange
  • Straight Forward

Most Viewed