അൽ മന്നാഇ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചു വന്ന പ്രഭാഷണ പരിപാടി സമാപിച്ചു

അഹ്‌ലൻ റമദാൻ പരിപാടികളുടെ ഭാഗമായി അൽ മന്നാഇ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചു വന്ന പ്രഭാഷണ പരിപാടിയുടെ സമാപനം ഉമ്മുൽ ഹസ്സൻ മാലിക് ഖാലിദ് ജുമാ മസ്ജിദിനോട് അനുബന്ധിച്ച് തയ്യാറാക്കിയ റമദാൻ ടെന്റിൽ നടന്നു. "റമദാൻ - വിജയ മാർഗ്ഗം" എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ സിറാജുൽ ഇസ്ലാം ബാലുശ്ശേരി നടത്തിയ പ്രഭാഷണ പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. പരിപാടിയിൽ അബ്ദുല്ല ബിൻ സഅദുല്ല അൽ മുഹമ്മദി ഖുർആൻ പാരായണം നിർവ്വഹിച്ചു.
അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതം പറഞ്ഞ ചടങ്ങ് ഷെയ്ഖ് ഈസ്സ മുതവ്വ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റയ്യാൻ മദ്രസ്സ നടത്തുന്ന റമദാൻ ക്വിസിന്റെ ലോഗോ പ്രകാശനം സിറാജുൽ ഇസ്ലാം ബാലുശ്ശേരി റയ്യാൻ മദ്രസ്സ ചെയർമാൻ വി പി അബ്ദു റസാഖിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.
sdfgdsfg