ഐവൈസിസി ബഹ്‌റൈൻ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2024 ശ്രദ്ധേയമായി


ഐവൈസിസി ബഹ്‌റൈൻ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2024 ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ് മൈതാനത്ത് നടന്ന ഫെസ്റ്റ് കെപിസിസി രാഷ്ട്രീയ കാര്യസമതി അംഗം ബിന്ദു കൃഷ്ണ ഉത്ഘാടനം ചെയ്തു. ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ജനാഹി മുഖ്യാഥിതിയായിരുന്നു. യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഐ വൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതം പറഞ്ഞ യോഗത്തിൽ യൂത്ത് ഫെസ്റ്റ് കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പിള്ളി ആമുഖ പ്രസംഗം നടത്തി. ഷുഹൈബ് സ്മാരക പ്രവാസി മിത്ര പുരസ്‌കാരം ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ സാബു ചിറമേലിനു ചടങ്ങിൽ ബിന്ദുകൃഷ്ണ സമ്മാനിച്ചു.

യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ അവാർഡ് ഇഷിക പ്രദീപിനും, ഫോട്ടോഗ്രഫി അവാർഡ് റമീസിനും ലഭിച്ചു. മികച്ച ഷോർട് ഫിലിം അവാർഡ് മയ്യത്ത് എന്ന ചിത്രത്തിന് ലഭിച്ചപ്പോൾ മികച്ച സംവിധായകനായി ഹബീബ് റഹ്മാൻ,മികച്ച നടനായി ഹരിദാസ്, മികച്ച നടിയായി ബുഷ്‌റ ഹബീബ്, മികച്ച ബാലതാരമായി ഫർഹ ഫാത്തിമ എന്നിവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു . പ്രശസ്ത ഗായകൻ സജീർ കൊപ്പം, ഉസ്മാൻ,ഫ്ലവേ ഴ്സ് ടോപ് സിംഗർ ഫെയിം അർജുൻ രാജ് , ബഹറിനലെ വിവിധ കലാകാരന്മാർ അവതരിപ്പിച്ച നൃത്യനിർത്തങ്ങൾ, "ആരവം"അവതരിപ്പിച്ച ചെണ്ടമേളം, ഫ്യൂഷൻ , തുടങ്ങിയവ ഫെസ്റ്റിന്റെ മുഖ്യ ആകർഷണങ്ങളാ യിരുന്നു . ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.

article-image

asdads

article-image

zcvzv

You might also like

  • Straight Forward

Most Viewed