കോട്ടക്കൽ അബ്ദുറഹിമൻ കളത്തിൽ നാട്ടിൽ നിര്യാതനായി

ബഹ്‌റൈൻ കെഎംസിസി മുൻകാല നേതാവും ഇരിങ്ങൽ കോട്ടക്കലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്ന കോട്ടക്കൽ അബ്ദുറഹിമൻ കളത്തിൽ നാട്ടിൽ നിര്യാതനായി. 69 വയസായിരുന്നു പ്രായം.
ബഹ്റൈൻ കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ടായിരുന്ന പരേതൻ മികച്ച മാപ്പിളപാട്ട് കലാകാരൻ കൂടിയായിരുന്നു. നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
asdasd