കൊല്ലം പ്രവാസി അസോസിയേഷന്റെ വനിത വിഭാഗം വനിതദിനാചരണം സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷന്റെ വനിത വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ കെ.പി.എ ആസ്ഥാനത്ത് വനിതദിനാചരണം സംഘടിപ്പിച്ചു. പ്രവാസിശ്രീയുടെ പത്തു യൂനിറ്റുകൾ സംയുക്തമായിട്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. പൂർണമായും വനിതകൾ നിയന്ത്രിച്ചു നടത്തിയ ആഘോഷത്തിൽ മ്യൂറൽ പെയിന്റിങ് പരിശീലനം, ക്രാഫ്റ്റ് പരിശീലനം, വ്യത്യസ്ത ഗെയിമുകൾ, അംഗങ്ങളുടെ കലാപ്രകടനങ്ങൾ എന്നിവ  ഉൾപ്പെടുത്തിയിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദീപ്തി ഗോപിനാഥ് മുഖ്യാഥിതിയായി പങ്കെടുത്ത് സ്ട്രസ്സ്  മാനേജ്‍മെന്റ് ക്ലാസും സംശയനിവാരണവും നടത്തി. 

കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം ആഘോഷസംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസിശ്രീ യൂനിറ്റ് ഹെഡ് റസീല മുഹമ്മദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ  അഞ്ജലി സ്വാഗതവും ഷാമില ഇസ്മായിൽ നന്ദിയും പറഞ്ഞു. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ്‌ കാവനാട്, അനോജ് മാസ്റ്റർ, പ്രവാസിശ്രീ കോഓഡിനേറ്റേഴ്സ് ആയ മനോജ്‌ ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. 

article-image

ോേ്േ്

article-image

ോേ്ിേ

article-image

You might also like

  • Straight Forward

Most Viewed