കോഴിക്കോട് ജില്ല പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട് ജില്ല പ്രവാസി ഫോറം ബഹ്റൈൻ, അൽഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ മുന്നൂറോളം പേർ പങ്കെടുത്തു. ഇവർക്ക് തുടർന്നുള്ള 10 ദിവസം സൗജന്യമായി ഡോക്ടറുടെ സേവനം ലഭിക്കും. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ. ഹരീഷ് സ്വാഗതവും കൺവീനർ സവിനേഷ് നന്ദിയും പറഞ്ഞു. ഡോ. പി.വി. ചെറിയാൻ, നജീബ് കടലായി, ഷാജി പുതുക്കുടി, ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ , ഡോ. മുഹമ്മദ് അഹ്സാൻ , സഫ്‍വാൻ (അൽഹിലാൽ), ബിനു മണ്ണിൽ , അനീഷ് , ബഷീർ , കെ.പി.എഫ് രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, കെ.ടി. സലീം, യു.കെ. ബാലൻ, വനിത വിഭാഗം കൺവീനർ രമ സന്തോഷ് എന്നിവർ സംസാരിച്ചു.
aDASD
