പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ കണക്റ്റിംഗ് പീപ്പിൾ അഞ്ചാം സെഷൻ സംഘടിപ്പിച്ചു
പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ പ്രവാസികൾക്കായി കണക്റ്റിംഗ് പീപ്പിൾ എന്ന പേരിൽ സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസുകളുടെ അഞ്ചാം സെഷൻ സംഘടിപ്പിച്ചു. ഉമൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫിലിപ്പീൻസ്, ബംഗ്ലാദേശ്, നേപ്പാൾ, എന്നിവിടങ്ങളിൽ നിന്നുള്ള എംബസി പ്രതിനിധികൾക്കൊപ്പം പ്രമുഖ നിയമ, മെഡിക്കൽ വിദഗ്ധരും ഒത്തുചേർന്നു. മൈഗ്രൻ്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി സെക്രട്ടറി അഡ്വക്കേറ്റ് മാധവൻ കല്ലത്ത്, ബഹ്റൈനി അഭിഭാഷകൻ താരിഖ് അൽ ഓൺ എന്നിവർ നിയമപരമായ കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു.
റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിലെ കാർഡിയോളജി കൺസൾട്ടൻ്റ് ഡോ.പ്രവീൺ കുമാർ, ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണവും നടത്തി. പിഎൽസി ബഹറിൻ ചാപ്റ്റർ പ്രസിഡന്റും ഗ്ലോബൽ പി.ആർ.ഓ യുമായ സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ൽ സി ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാം ഓൺലൈൻ വഴി ആശംസകൾ നേർന്നു. സുഷമ അനിൽ നന്ദി രേഖപ്പെടുത്തി.
sdfsdf
