ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ പ്രവർത്തകർക്കും സഹകാരികൾക്കും വേണ്ടി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് ഇന്ത്യ, ടീൻ ഇന്ത്യ, മലർവാടി കൂട്ടുകാർ തുടങ്ങിയവ കലാപരിപാടികൾ അവതരിപ്പിച്ചു. ടീം ബിൽഡിങ്, ഐസ് ബ്രേക്കിങ്, കൗമാരക്കാർക്കുള്ള കലാപരിപാടികൾ, മാജിക് അവതരണം, കടങ്കഥ എന്നിവക്ക് എ.എം. ഷാനവാസ്, മുഹമ്മദ് ഷാജി, സജീബ്, അലി അഷ്‌റഫ്, നൗമൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
മനാമ ഏരിയ വനിത വിഭാഗം പ്രസിഡൻറ് ഫസീല ഹാരിസ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. നദീറ ഷാജി ഉദ്ബോധനം നടത്തിയ പരിപാടിയിൽ ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി, മനാമ ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹിയുദ്ദീൻ, ഏരിയ സെക്രട്ടറി ഫാറൂഖ് എന്നിവർ സംസാരിച്ചു.
sfsf
