ഇന്ത്യൻ സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗം ലോക സ്കൗട്ട് ദിനവും ലോക ചിന്താദിനവും ആഘോഷിച്ചു
ഇന്ത്യൻ സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗം ലോക സ്കൗട്ട് ദിനവും ലോക ചിന്താദിനവും റിഫ കാമ്പസിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽമാരായ വി.ആർ. പളനിസ്വാമി, പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ട് കാമ്പസുകളിൽ നിന്നുമായി ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന 250 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ബുൾബുൾ, കബ് അഭിവാദ്യ രീതികൾ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. വിജയകരമായി പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. സ്കൗട്ട് മാസ്റ്റർമാരായ ആർ. ചിന്നസാമി, വിജയൻ നായർ എന്നിവരുടെ നേതൃത്വത്തിൽ 17 ഗൈഡ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ോേ്ി്
