അർഹരായ സ്വദേശി കുടുംബങ്ങൾക്ക് റമദാൻ സഹായം വിതരണം ചെയ്യാൻ ഉത്തരവിട്ട് ഹമദ് രാജാവ്
അർഹരായ സ്വദേശി കുടുംബങ്ങൾക്ക് റമദാൻ സഹായം വിതരണം ചെയ്യാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്കാണ് ഇതിന് അർഹതയുണ്ടായിരിക്കുക. ആർ.എച്ച്.എഫിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങളിൽ ഭക്ഷണ വസ്തുക്കൾ ഉറപ്പാക്കാനും പ്രസ്തുത സഹായം വഴി സാധ്യമാവും.
യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ ഇത്തരമൊരു നിർദേശം നൽകിയ ഹമദ് രാജാവിന് പ്രത്യേകം നന്ദി അറിയിച്ചു. 11,000 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.
േ്ിേ്ി
