ബികെഎസ് പ്രഥമ ഫിലിം ക്ലബ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സിബി മലയിലിന്
ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ ഫിലിം ക്ലബ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ചലച്ചിത്രസംവിധായകൻ സിബി മലയിലിന് സമ്മാനിക്കും. നാലു പതിറ്റാണ്ടായി മലയാള ചലച്ചിത്രശാഖക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു.
മാർച്ച് ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സമാജം ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
sgfsdg
