മനുഷ്യക്കടത്തിലൂടെ സമ്പാദിച്ച പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 22 പ്രതികളെ റിമാൻഡ് ചെയ്തു


മനുഷ്യക്കടത്തിലൂടെ സമ്പാദിച്ച പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 22 പ്രതികളെ റിമാൻഡ് ചെയ്യാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. മയക്കുമരുന്ന് വിപണനം, മനുഷ്യക്കടത്ത് എന്നിവയിലൂടെ സമ്പാദിച്ച എട്ട് ദശലക്ഷം ദീനാറാണ് വെളുപ്പിക്കാൻ ശ്രമിച്ചത്.  ബാങ്ക് അക്കൗണ്ടിലാണ് അനധികൃതമായി നേടിയ പണം നിക്ഷേപിച്ചിരുന്നത്. ബി ടു ബി ഇടപാടുവഴി പണം മറച്ചു വെക്കാനും വെളുപ്പിക്കാനുമാണ് ശ്രമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതികളുടെ മൊഴിയും പണ ഉറവിടത്തെ സംബന്ധിച്ചുള്ള അന്വേഷണവും വഴിയാണ് കുറ്റകൃത്യം സ്ഥിരീകരിച്ചത്.  കേസ് ഫെബ്രുവരി 25ന് ഒന്നാം ഹൈ ക്രിമിനൽ കോടതി പരിഗണിക്കും.

article-image

dfbd

You might also like

  • Lulu Exchange
  • Straight Forward

Most Viewed