'യുവത്വം നിർവ്വചിക്കപ്പെടുന്നു' പ്രചാരണ സമ്മേളനം ശ്രദ്ധേയമായി


“യുവത്വം നിർവ്വചിക്കപ്പെടുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി മലപ്പുറത്ത് വെച്ച് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന യൂത്ത് കോൺഫെറെൻസിന്റെ പ്രചരണാർത്ഥം ബഹ്റൈനിലെ റയ്യാൻ സെന്ററിൽ വെച്ച് നടന്ന സമ്മേളനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സെന്റർ ജനറൽ സെക്രട്ടറി രിസലുദ്ദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  സി. എം. അബ്ദു ലത്വീഫ്  സ്വാഗതം പറഞ്ഞു.

“ജീവിതം അടയാളപ്പെടുത്തുക” എന്ന വിഷയത്തെ അധികരിച്ച് സാദിഖ് ബിൻ യഹ്‌യ, “ചരിത്രത്തിലെ യുവാക്കൾ” എന്ന വിഷയത്തിൽ സമീർ ഫാറൂഖി, “യുവത്വം നിർവ്വചിക്കപ്പെടുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി ഷെഫീഖ് സ്വലാഹി എന്നിവർ സംസാരിച്ചു.

article-image

sdfrds

You might also like

  • Lulu Exchange
  • Straight Forward

Most Viewed