ഐ.സി.ആർ.എഫ് പരിശീലന ശിൽപശാല സംഘടിപ്പിച്ചു


ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് ഇന്ത്യൻ ക്ലബുമായി സഹകരിച്ച് ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. ആത്മഹത്യാസാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് ശിൽപശാലയിൽ പരിശീലനം നൽകി. അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഫെബ പെർസി പോൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. ആനന്ദ് നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മോഡറേറ്ററായിരുന്നു. വിവിധ സ്കൂളുകളിൽനിന്നുള്ള നിരവധി അധ്യാപകരും വിവിധ അസോസിയേഷനുകളുടെ എക്സിക്യൂട്ടിവ് അംഗങ്ങളും ഉൾപ്പെടെ നൂറിലധികം പേർ പരിശീലന സെഷനിൽ പങ്കെടുത്തു.

article-image

sxZasasasASAS

You might also like

  • Straight Forward

Most Viewed