കെ.എം.സി.സി ബഹ്റൈൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024−2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏരിയ പ്രസിഡന്റ് റഫീഖ് കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടി.ടി. അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര ആശംസകൾ നേർന്നു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് −റഫീക്ക് കെ പേരാമ്പ്ര, ജനറൽ സെക്രട്ടറി −ടി.ടി അഷ്റഫ് കുറ്റ്യാടി, ട്രഷറർ: സിദ്ദീഖ് എം.കെ നടുവണ്ണൂർ, ഓർഗനൈസിങ് സെക്രട്ടറി −ഷമീർ മൂവാറ്റുപുഴ എന്നിവരെ തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി ടി.ടി. അഷ്റഫ് സ്വാഗതവും ഷമീർ വി.എം നന്ദിയും പറഞ്ഞു.
asasf