ഈ വർഷത്തെ ആദ്യ ഓപണ്‍ ഹൗസ് ഇന്ത്യൻ എംബസിയിൽ നടന്നു

ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഈ വർഷത്തെ ആദ്യ ഓപണ്‍ ഹൗസ് ഇന്ത്യൻ എംബസി സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലാര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 60ലധികം ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു. കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചതായി അംബാഡർ അറിയിച്ചു. ഓപണ്‍ ഹൗസില്‍ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്കും കമ്യൂണിറ്റി അംഗങ്ങള്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.
vvvdv