ഇന്ത്യൻ അംബാസഡർ ബഹ്റൈൻ പൊതുമരാമത്ത് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ബഹ്റൈൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജുമായി കൂടികാഴ്ച്ച നടത്തി. ബഹ്‌റൈനും ഇന്ത്യയുമായി വിവിധ തലങ്ങളിലുള്ള സഹകരണം ശക്തമായി തുടരുന്നതിൽ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. 

അടിസ്ഥാന സൗകര്യവികസന മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിലുള്ള താത്പര്യവും അദ്ദേഹം കൂടികാഴ്ച്ചയിൽ പ്രകടിപ്പിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിലും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിലുമുള്ള  താൽപര്യം ഇന്ത്യൻ സ്ഥാനപതി പൊതുമരാമത്ത് മന്ത്രിയെ അറിയിച്ചു.  

article-image

zdsff

You might also like

  • Straight Forward

Most Viewed