കിംസ്ഹെൽത്ത് ഹോസ്പിറ്റലിന്റെ മൂന്നാം വാർഷികം ആഘോഷിച്ചു


ബഹ്റൈനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിംസ്ഹെൽത്ത് ഹോസ്പിറ്റലിന്റെ മൂന്നാം വാർഷികം ആഘോഷിച്ചു. വിശാലമായ സൗകര്യങ്ങളോടെ ഉമൽഹസത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ആശുപത്രിയിൽ അത്യാധുനിക ചികിത്സസേവനങ്ങളാണ് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നൽകിവരുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്ക് കിടത്തി ചികിത്സ നൽകിയ ബഹ്റൈനിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയാണ് കിംസ്ഹെൽത്ത് ഹോസ്പിറ്റിൽ. 

മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി മാനേജ്മെന്റും ജീവനക്കാരും ചേർന്ന് കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാൻ അഹമദ് ജവഹരി, ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ ഷെരിഫ് എം സഹദുള്ള, ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ജേക്കബ് തോമസ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ സജീവ് ബികെ തുടങ്ങിയവരും ആഘോഷപരിപാടികളിൽ പങ്കെടുത്തു.

article-image

ോേ്ോേ്

You might also like

  • Straight Forward

Most Viewed