വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു


വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷനൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ  ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ‘ജിംഗിൾ ബെൽസ് 2023’ വിവിധ പരിപാടികളോടെ അരങ്ങേറി. പ്രസിഡന്റ്‌ കോശി സാമുവൽ അധ്യക്ഷത വഹിച്ചു. യാകോബായ സിറിയൻ ഓർത്തോഡോക്സ്‌  കോട്ടയം ഐർലൻഡ് ഭദ്രാസന അധിപൻ  തോമസ് മോർ അലക്സാണ്ടറിയോസ് മെത്രാപ്പൊലീത്ത  ക്രിസ്മസ് സന്ദേശം നൽകി. സിനിമ− സീരിയൽ നടി ശ്രീലയ മുഖ്യാതിഥി ആയിരുന്നു. ഫാ. ജോൺസ് ജോൺസൺ, വികാരി യാക്കോബായ സിറിയൻ ചർച്ച് ബഹ്‌റൈൻ റവ. ഡേവിഡ് വി. ടൈറ്റസ്, വികാരി മാർത്തോമ പാരിഷ് ബഹ്‌റൈൻ റവ. ബിബിൻസ് മാത്യൂസ് ഓമനാലി, അസിസ്റ്റന്റ് വികാരി മാർത്തോമ പാരിഷ് ബഹ്‌റൈൻ, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. ഫൈസൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വേൾഡ് മലയാളി ഫെഡറേഷൻ  ബഹ്‌റൈൻ കോഓഡിനേറ്റർ മുഹമ്മദ്‌ സാലി സ്വാഗതം പറഞ്ഞ പരിപാടിയിസ്‍ തരംഗ് ടീം  ക്രിസ്മസ് ഗാനങ്ങളും കരോളും അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് മെംബർ ഷാജി ഡാനി, ജനറൽ സെക്രട്ടറി പ്രതിഷ് തോമസ്, ട്രഷറർ അലിൻ ജോഷി, ജോയന്റ് സെക്രട്ടറി സുമേഷ് മാത്തൂർ, ഇവന്റ് കോഓഡിനേറ്റർ ശ്രീജിത്ത്‌ ഫെറൂഖ് എന്നിവർ ആശംസകൾ നേർന്നു. വനിത വിഭാഗം ഹെഡ് മിനി മാത്യു നന്ദി രേഖപ്പെടുത്തി. 

article-image

്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed