ബഹ്‌റൈൻ ദേശീയ ദിനാഘോഷം; ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു


ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി  ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഏകദേശം 4,000 വിദ്യാർത്ഥികളും 200 സ്റ്റാഫ് അംഗങ്ങളും ആഘോഷവേളയിൽ പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  ഭരണ സമിതി അംഗം ബിനു മണ്ണിൽ വറുഗീസ്,  അസി. സെക്രട്ടറി പ്രേമലത എൻ.എസ്,  പ്രിൻസിപ്പൽ പമേല സേവ്യർ, അധ്യാപികമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.   

ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ പ്രതീകമായി 52 ചുവപ്പും വെള്ളയും ബലൂണുകൾ പറത്തിയ ചടങ്ങിൽ ദേശീയ ഗാനാലാപനവും നടന്നു. 

article-image

esfresf

You might also like

  • Straight Forward

Most Viewed