പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ സൗജന്യ രക്തദാന ക്യാമ്പ് ഡിസംബർ 22ന്


പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ ബഹ്‌റൈൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോളജിൽ സംഘടിപ്പിക്കുന്ന സൗജന്യ രക്തദാന ക്യാമ്പ് ഡിസംബർ 22ന് രാവിലെ എട്ടു മുതൽ ഒരു മണി വരെ നടക്കും.

സാമൂഹിക പ്രവർത്തകൻ സുരേഷ് പുത്തൻവിളയിൽ ഉദ്ഘാടനം ചെയ്യും. മുസ്തഫ കൊലക്കാട്, വി.എം. ഷറഫ്, ഷഫീഖ് പാലപ്പെട്ടി, ഷമീർ ലുലു, അലി കാഞ്ഞിരമുക്ക് എന്നിവർ ക്യാമ്പിന്റെ ചുമതല വഹിക്കും. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ പി.സി.ഡബ്ല്യു.എഫ് ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ്‌ മാറഞ്ചേരി അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹ്മാൻ നന്ദി പറഞ്ഞു. 

article-image

giuyiu

You might also like

  • Straight Forward

Most Viewed