ശിൽപ്പശാല സംഘടിപ്പിച്ച് ഗോപിയോ ബഹ്റൈൻ


ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പ്യൂപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ ബഹ്റൈൻ ചാപ്റ്റർ അമേരിക്കൻ മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ ആലിയിലെ കിങ്ങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ വെച്ച് ഗൈനക്കോളജി, സൈക്കോളജി വിഷയങ്ങളെ ആസ്പദമാക്കി ശിൽപ്പശാല സംഘടിപ്പിച്ചു. പ്രശസ്ത ഗൈനക്കോളജി ഡോക്ടർ ഭാനു വാസുദേവൻ പരിപാടിക്ക് നേതൃത്വം നൽകി. ഇതോടൊപ്പം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നടത്തിയ പാനൽ ചർച്ചയിൽ രേഖ ഉത്തം, അന്ന ലോറ റെനാർഡ്, സ്വെറ്റൽന പ്രൊഡാനോവ എന്നിവരും സംസാരിച്ചു.

റിതു റോയ് ആയിരുന്നു അവതാരക. ഗോപിയോ പ്രസിഡണ്ട് ടീന മാത്യു, വൈസ് പ്രസിഡണ്ട് സാമുവേൽ പോൾ, ജനറൽ സെക്രട്ടറി റോഷൻ ജോർജ്ജ്, അഡ്മിൻ സെക്രട്ടറി മനീഷ പഞ്ചാല, പിആർ സെക്രട്ടറി അമീന റഹ്മാൻ എന്നിവരും സംബന്ധിച്ചു.

article-image

asfadsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed