മാമ്പഴ ചേലുള്ള പെണ്ണ്; മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു


ഓമല്ലൂർ ക്രീയേഷന്റെ ബാനറിൽ രാജീവ്‌ പൂവത്തൂർ നിർമ്മിച്ച് സച്ചു അജിത്ത് എഴുതി നാടൻപാട്ട് കലാകാരൻ മണികണ്ഠൻ പെരുമ്പടപ്പ് സംഗീത സംവിധാനം ചെയ്ത് ആലപിച്ച മാമ്പഴ ചേലുള്ള പെണ്ണ് എന്ന മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ ചാപ്റ്ററിന്റെ കേരളീയം പരിപാടിയിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, ബഹ്റൈൻ പാർലിമെന്റ് അംഗം മുഹമദ് ഹുസൈൻ ജനാഹി, ബെന്നി ബെഹ്നനാൻ എം പി, വേൾഡ് മലയാളി കൗൺസിൽ പ്രസിഡണ്ട് ജോൺ മത്തായി, കെ ജി ബാബുരാജ്, പമ്പാവാസൻ നായർ, ഡോ ബാബു രാമചന്ദ്രൻ, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് കാഷ്യസ് കമിലോ പെരേര തുടങ്ങിയവർ പങ്കെടുത്തു.

article-image

ADSADSADSADS

You might also like

  • Straight Forward

Most Viewed