യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിക്കുന്ന ‘മെഡിക്കൽ ഫെയർ 2.0’ പോസ്‌റ്റർ പ്രകാശനം ചെയ്തു

യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ രണ്ടാം എഡിഷൻ ‘മെഡിക്കൽ ഫെയർ 2.0’ പോസ്‌റ്റർ പ്രകാശനം ചെയ്തു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ് വി, യൂത്ത് ഇന്ത്യ പ്രസിഡന്റ്സ് അനീസ് വി.കെ, മെഡിക്കൽ ഫെയർ കമ്മറ്റി അംഗങ്ങളായ സാജിർ, ബാസിം, ഷുഹൈബ്,ഇജാസ്, യൂനുസ് സലിം എന്നിവർ ചേർന്നായിരുന്നു പ്രകാശനം നടത്തിയത്.
ഡിസംബർ 1 വെള്ളിയാഴ്‌ച ഇന്ത്യൻ സ്കൂളിൽ വെച്ച് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നടക്കുന്ന മെഡിക്കൽ ഫെയറിൽ മെഡിക്കൽ എക്സിബിഷൻ, മെഡിക്കൽ ക്യാമ്പ്, കൗൺസലിങ്, അവേർനസ് ക്ലാസ് എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനും മറ്റ് വിശദ വിവരങ്ങൾക്കും 36608476 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
്ിു്ി