വനിതാ സംഗമവും പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ വനിതകളുടെ സംഗമവും പാരന്റിംഗ് ക്ലാസും പ്രതിഭ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ദീപ്തി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അശ്വിനി സജിത് അധ്യക്ഷയായിരുന്നു. കൗൺസിലിങ് സൈക്കോളജിസ്റ്റും പ്രവാസി ഗൈഡൻസ് ഫോറം ജനറൽ സെക്രട്ടറിയുമായ വിമല ട്രീസ തോമസ് പാരന്റ്റിങ് ക്ലാസ് കൈകാര്യം ചെയ്തു.
ചടങ്ങിൽ ബഹ്‌റൈൻ പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്, മേഖല വനിതവേദി ചാർജുള്ള സുജിത രാജൻ, ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി എന്നിവർ സംസാരിച്ചു. ഡോ ഹേന മുരളികൃഷ്ണൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
seres