തണൽ −മാഹി ചാപ്റ്റർ വാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി


തണൽ−ബഹ്‌റൈൻ ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ യൂനിറ്റുകളിൽ ഒന്നായ തണൽ −മാഹി ചാപ്റ്റർ വാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി.   യോഗത്തിൽ യൂനിറ്റ് പ്രസിഡന്റ് സഫർ റഷീദ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചീഫ് കോഓഡിനേറ്റർ മുജീബ് മാഹി സ്വാഗതം പറഞ്ഞു. യൂനിറ്റ് സെക്രട്ടറി ശബാബ് കാത്താണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

മയ്യഴിയിലും സമീപ പ്രദേശങ്ങളിലും തണൽ−മാഹി ഘടകം നടത്തുന്ന സേവനങ്ങൾ ഷബീർ മാഹി വിശദീകരിച്ചു.  മയ്യഴിയിലെ ഡയാലിസിസ് സെന്ററിലേക്ക് ഒരു മെഷീൻ നൽകുന്നതിന്റെ ഭാഗമായി ഫുആദ് കെ.പി ജനറൽ കൺവീനറും വി. ലക്ഷ്മണൻ, വി.പി. ഷംസുദ്ദീൻ, കെ.എൻ. സാദിഖ് എന്നിവരെ ജോയിന്റ് കൺവീനറുമായി സബ് കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ കെ. ഫിറോസ് നന്ദി പറഞ്ഞു.

article-image

asdfa

You might also like

Most Viewed