ബഹ്റൈനിലെ വെസ്റ്റ് എക്കറിൽ നടന്ന അപകടത്തിൽ ഏഷ്യൻ തൊഴിലാളി മരണപ്പെട്ടു

മലിനജല ടാങ്കറിന്റെ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് ബഹ്റൈനിലെ വെസ്റ്റ് എക്കറിൽ നടന്ന അപകടത്തിൽ ഒരു ഏഷ്യൻ തൊഴിലാളി മരണപ്പെട്ടതായി അഭ്യന്തരമന്ത്രാലയ അധികൃതർ അറിയിച്ചു.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക് പറ്റിയതായും ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി. അപകടത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരികയാണ്.
്േേി