ബഹ്റൈനിൽനിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ്

ബഹ്റൈനിൽനിന്നും സൗദിയിലെ കിങ് ഖാലിദ് ഇന്‍റർനാഷനൽ എയർപോർട്ടിലേക്ക് നേരിട്ട് സർവിസ് നടത്തുന്നതിനുള്ള കരാറിൽ ഫ്ലൈ നാസും ബഹ്റൈൻ ടൂറിസം ആന്‍ഡ് എക്സിബിഷൻ അതോറിറ്റിയും തമ്മിൽ ഒപ്പുവെച്ചു. അതോറിറ്റിയെ പ്രതിനിധീകരിച്ച് സി.ഇ.ഒ ഡോ. നാസിർ അൽ ഖാഇദിയും നാസ് എയർലൈൻസ് കമ്പനി സി.ഇ.ഒ ബൻദർ ബിൻ അബ്ദുറഹ്മാൻ അൽ മുഹന്നയും കരാറിൽ ഒപ്പുവെച്ചു.
നവംബർ 15 മുതലാണ് സർവിസ് ആരംഭിക്കുക. ലണ്ടനിൽ നടക്കുന്ന ഇന്‍റർനാഷനൽ ട്രാവൽ എക്സ്പോയിൽ വെച്ചാണ് കരാറിൽ ഒപ്പിട്ടത്.
sfdsds