സ്വദേശികൾക്ക് സർക്കാർ നൽകി വരുന്ന വൈദ്യുതി സബ്സിഡി വർധിപ്പിക്കണമെന്ന് പാർലമെന്‍റ്

സ്വദേശികൾക്ക് സർക്കാർ നൽകി വരുന്ന വൈദ്യുതി സബ്സിഡി വർധിപ്പിക്കണമെന്ന് പാർലമെന്‍റ് ആവശ്യപ്പെട്ടു. നിലവിൽ 3,000 യൂനിറ്റ് വരെയുള്ള വൈദ്യുതിക്കാണ് സർക്കാർ സബ്സിഡി നൽകുന്നത്. മേയ് മുതൽ ഒക്ടോബർ വരെയുള്ള സമ്മർ സീസണിൽ സബ്സിഡി പരിധി 6,000 യൂനിറ്റ് ആക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. നവംബർ മുതൽ ഏപ്രിൽ വരെയുള്ള ബാക്കി മാസങ്ങളിൽ നിലവിലെ സബ്സിഡി രീതി തുടരാവുന്നതാണെന്നുമാണ് നിർദേശം.
മുഹമ്മദ് അൽ അലൈവി, ജലീല അസ്സയ്യിദ്, ഹിഷാം അൽ അഷീരി, മുഹ്സിൽ അസ്ബൂൽ, ജമീൽ മുല്ല ഹസൻ എന്നീ പാർലമെന്‍റ് അംഗങ്ങളാണ് നിർദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.
sdfsf