ബഹ്റൈൻ കിരീടാവകാശിയും ബ്രിട്ടൻ അംബാസിഡറും തമ്മിൽ കൂടിക്കാഴ്ച നടത്തി

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റീഫൻ ക്രീഗ് ബോണ്ടിയുമായി കൂടികാഴ്ച്ച നടത്തി. മേഖലയിലെ സമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത കൂടികാഴ്ച്ചയിൽ ഗസ്സയിലെ പുതിയ സംഭവവികാസങ്ങളും വെടിനിർത്തലിന്‍റെ അനിവാര്യതയും ബഹ്റൈൻ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധന മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
adsfsf