പാലക്കാട് സിപിഐയില്‍ മരംമുറി വിവാദം

പാലക്കാട് സിപിഐയില്‍ മരംമുറി വിവാദം. സിപിഐ കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് പാര്‍ട്ടി ഓഫീസ് പരിസരത്തുനിന്ന് തേക്കുമരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് ആരോപണം. തേക്ക് അടക്കമുളള നിരവധി മരങ്ങളാണ് ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുറിച്ചുകടത്തിയതെന്ന് എഐവൈഎഫ് മുന്‍ സംസ്ഥാന കമ്മറ്റി അംഗം സിറിള്‍ പറഞ്ഞു. 23 പാര്‍ട്ടി മെമ്പര്‍മാരുളളതില്‍ 20പേരുമായും ചര്‍ച്ച നടത്താതെയാണ് മരം മുറിച്ച് കടത്തിയതെന്ന് സിറില്‍ ആരോപിച്ചു. മരംമുറി പാര്‍ട്ടി മെമ്പര്‍മാര്‍ തടഞ്ഞതിനെതുടര്‍ന്ന് നിര്‍ത്തിവെച്ചു. വനംവകുപ്പിന് പാര്‍ട്ടി മെമ്പര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് വിഷയത്തില്‍ പരിശോധന നടത്തും.
ജില്ലാ നേതൃത്വം പോലും അറിയാതെയാണ് മരംമുറി നടന്നതെന്നാണ് ആരോപണം. ഭൂരിഭാഗം അംഗങ്ങളുമായും ചര്‍ച്ച ചെയ്യാതെയാണ് മരംമുറി നടത്തിയതെന്ന് സിറിള്‍ ട്വന്റിഫോറിനോട് പറഞ്ഞു. വിവാദമായപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ആരോപണം ഉന്നയിച്ചവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരാണെന്നാണ് സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. മരം മുറിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ പങ്കെടുക്കാത്തവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും നേതൃത്വം പറയുന്നു. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് നടപടികളെന്നും ബ്രാഞ്ച് സെക്രട്ടറി വിശദീകരിച്ചു.
xczcxcxzcxzcxzcxzcxz