വിവിധ മേഖലകളിലെ സ്വദേശി ജീവനക്കാരുടെ സംഭാവന അഭിമാനകരമാണെന്ന് പ്രധാനമന്ത്രി
വിവിധ മേഖലകളിലെ സ്വദേശി ജീവനക്കാരുടെ സംഭാവന അഭിമാനകരമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുതുതായി നിയോഗിച്ച സിവിൽ സർവിസ് ബ്യൂറോ തലവൻ ശൈഖ് ദുഐജ് ബിൻ സൽമാന ബിൻ ദുഐജ് ആൽ ഖലീഫയെ ഗുദൈബിയ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമദ് രാജാവ് ഏൽപിച്ചിട്ടുള്ള ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ സാധിക്കട്ടെയെന്നും സ്വദേശി കേഡറുകൾ രാജ്യത്തിന്‍റെ വളർച്ചയിലും പുരോഗതിയിലും നേട്ടത്തിലും വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നവരാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മന്ത്രിസഭ കാര്യാലയ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാലികി എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
sdfdfs




