ഐ.സി.എഫ് മീലാദ് പ്രഭാഷണം സംഘടിപ്പിച്ചു


തിരുനബിയുടെ സ്‌നേഹ ലോകം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് നടത്തിവരുന്ന മീലാദ് ക്യാമ്പയിന്‍ സമാപനവും സമസ്ത പ്രസിഡണ്ടും പണ്ഡിതനുമായിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ അനുസ്മരണവും ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ നടക്കും. അഡ്വ. എം.സി. അബ്ദുല്‍ കരീം, അബൂബക്കര്‍ ലത്വീഫി, ശാനവാസ് മദനി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. നാളെ രാത്രി 9 മണിക്ക് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടക്കും. മീലാദ് ക്യാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി ബുര്‍ദ്ദ മജ്‌ലിസും ഇതിനോടൊപ്പം നടക്കും.

article-image

dfrgtfgfgfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed