ഏഴു വയസ്സുകാരിയുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി കെ.എം.സി.സി സ്വരൂപിച്ച മൂന്നു ലക്ഷം കൈമാറി


ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഏഴു വയസ്സുകാരിയുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി  കെ.എം.സി.സി സ്വരൂപിച്ച മൂന്നു ലക്ഷം രൂപ കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി, കുട്ടോത്ത് മഹല്ല്  ബഹ്‌റൈൻ ചാപ്റ്റർ പ്രതിനിധികളായ കെ.പി സഹീർ, അമീർ കുട്ടോത്ത് എന്നിവർക്ക് കൈമാറി.

ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശംസുദ്ധീൻ വെള്ളികുളങ്ങര, ജില്ല പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി, ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി മുനീർ ഒഞ്ചിയം, വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ തോടന്നൂർ, എന്നിവർ സന്നിഹിതരായിരുന്നു.   ജില്ല കമ്മിറ്റിയുടെ ചാരിറ്റി ഘടകം നിർധനകുടുംബത്തിൽപെട്ട കുട്ടികൾക്കുവേണ്ടിയുള്ള ചികിത്സ ചെലവിനുവേണ്ടി 20 ലക്ഷത്തോളം രൂപ ഇതിനോടകം സമാഹരിച്ച്‌ നൽകിയതായി ജില്ല ഭാരവാഹികൾ പറഞ്ഞു.

article-image

്ിു്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed