കൂറുമാറ്റം: 10 വിമത എം.എൽ.എമാർക്ക് ബംഗാൾ നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ്
ഷീബ വിജയൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൂറുമാറ്റവുമായി ബന്ധപ്പെട്ട് വിമത തൃണമൂൽ കോൺഗ്രസ് വിഭാഗത്തിലെ 10 എം.എൽ.എമാർക്ക് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചു. തൃണമൂൽ കോൺഗ്രസ് നൽകിയ അയോഗ്യതാ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി, അരൂപ് റോയ്, ഫിർഹാദ് ഹക്കീം, അഖ്റുസ്സമാൻ അൻസാരി തുടങ്ങി 10 പേർക്കും ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നിർദേശം.
എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ നേതാവ് സോവൻദേബ് ചട്ടോപാധ്യായ സ്പീക്കർക്ക് കത്ത് നൽകുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ടി.എം.സിയിലെ 80 എം.എൽ.എമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം. പ്രതിപക്ഷ നേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം നിലവിൽ കൽക്കത്ത ഹൈകോടതിയുടെ പരിഗണനയിലാണ്.
അതിനിടെ, വിമത വിഭാഗത്തിലെ 20 ലോക്സഭാംഗങ്ങൾ പാർട്ടി വിട്ട് എൻ.ഡി.എ സഖ്യകക്ഷിയായ നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നിരുന്നു. ഇവർക്കെതിരെയും ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യതാ നോട്ടീസ് നൽകിയിട്ടുണ്ട്. പാർട്ടി പേരിനും 'ഇരട്ടപ്പൂവ്-പുല്ല്' ചിഹ്നത്തിനുമുള്ള അവകാശവാദത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തിവരികയാണ്.
efsdssdds

