വിചാരണയില്ലാതെ നീളുന്ന തടങ്കൽ: നീതിപീഠത്തിന്റെ 'ഇരട്ടത്താപ്പ്' ചോദ്യം ചെയ്ത് അഭിജിത് ദീപ്കെ


ഷീബ വിജയൻ


ഡൽഹി: ഡൽഹിയിലെ സിജെപി സമരത്തിനിടെ ദളിത് വിദ്യാർഥിനിയുടെ പിതാവിനെ മർദിച്ച കേസിൽ പ്രതി സ്വതന്ത്ര ഭരദ്വാജിന് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിൽ ശക്തമായ പ്രതികരണവുമായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്തെത്തി. ക്യാമറയിൽ പതിഞ്ഞ കൃത്യമായ തെളിവുകളുണ്ടായിട്ടും പ്രതികൾ ദിവസങ്ങൾക്കകം വളരെ എളുപ്പത്തിൽ ജാമ്യത്തിലിറങ്ങുകയാണെന്ന് ദീപ്കെ കുറ്റപ്പെടുത്തി.

എന്നാൽ ഇതിന് നേരെ വിപരീതമായി യാതൊരുവിധ വിചാരണയോ വാദംകേൾക്കലോ പോലുമില്ലാതെ ആറ് വർഷമായി മറ്റൊരാൾ ജയിലിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമർ ഖാലിദ് ജയിലിലായി ആറ് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നീതിപീഠത്തിന്റെ ഇരട്ടത്താപ്പിനെതിരെ അഭിജിത് ദീപ്കെ രംഗത്തെത്തിയത്. ഒരേ നീതിപീഠത്തിൽ നിന്ന് തന്നെ തികച്ചും വ്യത്യസ്തവും വിവേചനപരവുമായ സമീപനമാണ് ഉണ്ടാകുന്നതെന്നും ദീപ്കെ വിമർശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed