ചികിത്സാ സേവനങ്ങൾ ഉപഭോക്തൃ നിയമപരിധിയിൽ തന്നെ: ക്യൂറേറ്റീവ് ഹരജി സുപ്രീംകോടതി തള്ളി
ശാരിക
ന്യൂഡൽഹി: ചികിത്സാ സേവനങ്ങളെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ക്യുറേറ്റീവ് ഹരജി സുപ്രീംകോടതി തള്ളി. 1995-ലെ ചരിത്രപ്രസിദ്ധമായ 'ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വേഴ്സസ് വി.പി. ശാന്ത' കേസിനെ ചോദ്യം ചെയ്ത് മെഡിക്കോ ലീഗൽ സർവീസസ് ഓഫ് ഇന്ത്യ സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.
വിധി സ്വാഗതം ചെയ്ത ഉപഭോക്തൃ അവകാശ പ്രവർത്തകരും നിയമവിദഗ്ധരും ദീർഘകാലമായി നിലനിന്നിരുന്ന നിയമതർക്കത്തിന് ഇതോടെ അന്ത്യമായതായി വ്യക്തമാക്കി. ഈ നിയമം ഡോക്ടർമാർക്ക് എതിരല്ലെന്നും മറിച്ച് രോഗികൾക്ക് കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
രോഗി പൂർണ്ണമായി സുഖപ്പെട്ടില്ല എന്നതിനേക്കാൾ, നിശ്ചിത ചികിത്സാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും അത് രോഗിക്ക് ദോഷം ചെയ്യുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ഉറപ്പാക്കാൻ ഈ വിധി സഹായകരമാകും. മെഡിക്കൽ സംഘടനകൾ ഈ നിയമപരമായ യാഥാർത്ഥ്യം ഉൾക്കൊണ്ട് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കണമെന്നും ആവശ്യമുയർന്നു.
asasdsasaas

