ഹുബ്ബുറസൂല്‍ മീലാദ് മീറ്റ് സംഘടിപ്പിച്ചു


കെഎംസിസി ബഹ്റൈൻ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ മീലാദ് മീറ്റ് മനാമ കെഎംസിസി ഓഫീസിലെ ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടി കെഎംസിസി ബഹ്റെെന്‍ സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് മന്‍സൂര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

സമസ്ത ബഹ്റൈൻ ഉപാദ്ധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് യാസ്സിര്‍ ജിഫ്രി തങ്ങള്‍ നസീഹത്ത് പ്രഭാഷണം നടത്തി. കെഎംസിസി ബഹ്റൈൻ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, ഓര്‍ഗനൈസിംങ് സെക്രട്ടറി മുസ്തഫ, സമസ്ത ബഹ്റൈൻ ജനറല്‍ സെക്രട്ടറി എംഎ വാഹിദ്, കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഫൈസല്‍ കോട്ടപ്പള്ളി, ഇബ്രാഹീം ഹസ്സന്‍ പുറക്കാട്ടേരി തുടങ്ങിയവര്‍ ആശംസകള്‍ നേർന്നു. ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന്‍ സ്വാഗതവും ട്രഷറര്‍ തമീം തച്ചംപൊയില്‍ നന്ദിയും പറഞ്ഞു.

article-image

്േിു്േു

You might also like

  • Lulu Exchange
  • Straight Forward

Most Viewed