നവ് ഭാരത് ബഹ്റൈൻ ഓണാഘോഷം നടന്നു


നവ ഭാരത് ബഹ്റൈൻ കേരള ഘടകത്തിന്റെ ഈ വർഷത്തെ ഓണാഘോഷം അധാരി പാർക്ക് ന്യൂ സീസൺ ഹാളിൽ വെച്ച് നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സെക്രട്ടറി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. നവ ഭാരത് നാഷണൽ പ്രസിഡന്റ് അമർജിത് സിംഗ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി രുചി ദുബെ, കേരള പ്രസിഡണ്ട് ശ്രീകാന്ത് എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി നിരഞ്ജൻ കുമാർ നന്ദി രേഖപ്പെടുത്തി.

നവ ഭാരത് നിർമിച്ച “ബിന്ദി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനവും, വിവിധ കലാപരിപാടികളും ഇതോടൊപ്പം നടന്നു.

article-image

fdasdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed