വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ "ഒരുമയോടെ ഒരോണം സീസൺ 2": കൊടിക്കുന്നിൽ സുരേഷ് എം.പി പങ്കെടുത്തു
പ്രദീപ് പുറവങ്കര
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം (VOT) ബഹ്റൈൻ ഫോറത്തിന്റെ വാർഷിക ഓണാഘോഷമായ "ഒരുമയോടെ ഒരോണം – സീസൺ 2" സെഗായയിലെ കേരള കാത്തലിക് അസോസിയേഷൻ (KCA) ഹാളിൽ ആഘോഷിച്ചു.ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വിനീഷ് ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ സ്വാഗതവും, വൈസ് പ്രസിഡന്റും പരിപാടിയുടെ കൺവീനറുമായ സെൻ ചന്ദ്രബാബു, ബി.കെ.എസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം മിഥുൻ മോഹൻ, മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ എന്നിവർ ആശംസകളും നേർന്നു.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വേദിയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി ആശംസകൾ അർപ്പിച്ചു. ഒ.ഐ.സി.സി ബഹ്റൈൻ ചെയർമാൻ രാജു കല്ലുംപുറത്തിന്റെ നേതൃത്വത്തിൽ സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ട്രാൻസ് ഡാൻസ് അക്കാദമി, ടീം ഫീനിക്സ്, ശ്രീനേഷ് ശ്രീനിവാസൻ മാസ്റ്ററുടെ ടീം, എന്റർടെയ്ൻമെന്റ് സെക്രട്ടറി അംജിത് മോഹന്റെ നേതൃത്വത്തിലുള്ള 'വി.ഒ.ടി നാദം' ഗ്രൂപ്പ് എന്നിവർ അവതരിപ്പിച്ച കലാസന്ധ്യയും സംഗീതവിരുന്നും അരങ്ങേറി.
'വി.ഒ.ടി ആട്ടം 1.0' ഓൺലൈൻ ഡാൻസ് മത്സര വിജയികൾക്കും, മറ്റ് വിശിഷ്ട വ്യക്തികൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. ഡോ. പി.വി. ചെറിയാൻ മെമ്മോറിയൽ സ്കോളേഴ്സ് അവാർഡും എവർ റോളിങ് ട്രോഫിയും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 97% മാർക്ക് നേടിയ നൂറ ഹംസയ്ക്ക് സമ്മാനിച്ചു.
sdfdsf
മണിലാൽ കെ., മൂർത്തി എസ്. ദാസ്, ശരൺ മോഹൻ, നിമ്മി എസ്.വി. തുടങ്ങി നിരവധി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകിയപ്പോൾ, ആനന്ദ് വേണുഗോപാൽ നായർ, സിരാജ് മണമ്പൂർ, ശിഖ സതീഷ് കുമാർ എന്നിവർ അവതാരകരായിരുന്നു.
v

