സുരേഷ് മണ്ടോടിക്ക് തണൽ ബഹ്‌റൈൻ യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ സുരേഷ് മണ്ടോടിക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. ബഹ്‌റൈനിലെ വിവിധ ജീവകാരുണ്യ, സാമൂഹിക, രാഷ്ട്രീയ സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ മടക്കം സങ്കടകരമാണെങ്കിലും, കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പോകുന്ന പുതിയ ജീവിതത്തിന് യോഗം സർവ്വ മംഗളങ്ങളും ആശംസിച്ചു.

പ്രതിഫലേച്ഛ കൂടാതെ സുരേഷ് മണ്ടോടി നടത്തിയ നിസ്വാർത്ഥ സേവനങ്ങൾ ഏവർക്കും മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. തണൽ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതവും എം.പി. വിനീഷ് നന്ദിയും രേഖപ്പെടുത്തി.

#BahrainNews #FarewellTanal #SureshMandodi #4PMNews

article-image

cdvcxcxcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed